Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Payyavoor Bible

Kannur

പ​യ്യാ​വൂ​ർ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ: ഒ​രു​ക്ക ശു​ശ്രൂ​ഷാ സാ​യാ​ഹ്ന ക​ൺ​വ​ൻ​ഷ​ൻ

പ​യ്യാ​വൂ​ർ: പ​യ്യാ​വൂ​രി​ൽ 28 മു​ത​ൽ ന​ട​ക്കു​ന്ന നി​യോ​ഗ പ്രാ​ർ​ഥ​നാ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ സം​ഘ​ടി​പ്പി​ച്ച ഒ​രു​ക്ക ശു​ശ്രൂ​ഷാ സാ​യാ​ഹ്ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് ബ്ര​ദ​ർ ഷാ​ജ​ൻ ജെ. ​അ​റ​യ്ക്ക​ൽ നേ​തൃ​ത്വം ന​ല്കി.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ​മാ​രാ​യാ​യ മ​ട​മ്പം ഫൊ​റോ​ന വി​കാ​രി ഫാ. ​സ​ജി മെ​ത്താ​ന​ത്ത്, പൈ​സ​ക്ക​രി ഫൊ​റോ​ന വി​കാ​രി ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. വോ​ള​ന്‍റി​യേ​ഴ്സ് മീ​റ്റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​ബി​ബി​ൻ അ​ഞ്ചെ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​സ് ക​റു​ക​പ്പ​ള്ളി​ൽ, ഫാ. ​ജേ​ക്ക​ബ് വെ​ണ്ണാ​യി​പ്പി​ള്ളി​ൽ, ഓ​ർ​ഗ​നൈ​സ​ർ വി​ൻ​സെ​ന്‍റ് അ​ര​യ​ത്താ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

28 മു​ത​ൽ മാ​ർ​ച്ച് മൂ​ന്ന് വ​രെ ന​ട​ക്കു​ന്ന പ​യ്യാ​വൂ​ർ നി​യോ​ഗ പ്രാ​ർ​ഥാ​നാ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ വ​യ​നാ​ട് അ​നു​ഗ്ര​ഹ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​വ​യ​ലാ​മ​ണ്ണി​ൽ ന​യി​ക്കും.

ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, കോ​ട്ട​യം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്, സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, ആ​ർ​ച്ച്ബി​ഷ​പ് എ​മരി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്, എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ വ​ച​ന​സ​ന്ദേ​ശം ന​ല്കും.

പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ​യാ​യി​രി​ക്കും ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ക. ജ​പ​മാ​ല പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ക​ൺ​വ​ൻ​ഷ​ൻ ക​ഴി​യു​മ്പോ​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യി സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Up